ബാംഗളൂരു: സംസ്ഥാനത്ത് നാളെ പി.ഡി.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കുമെന്ന് അറിയിച്ച് ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി. പാര്‍ട്ടി പ്രവര്‍ത്തകര്‍ വൈകാരികമായി വിഷയത്തെ കാണരുത്. ജനാധിപത്യപരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ കൊണ്ട് പ്രതിഷേധിക്കണമെന്നും മഅ്ദനി പറഞ്ഞു. മകന്‍ ഉമര്‍ മുക്താറിന്റെ വിവാഹത്തിനുവേണ്ടി കേരളത്തില്‍ എത്തണമെന്നായിരുന്നു ആഗ്രഹം. കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ലഭിച്ചില്ല. ഈ സംഭവത്തെ തുടര്‍ന്നാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ പാര്‍ട്ടി ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തിരിയണമെന്ന് താന്‍ അറിയിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ നടത്തുന്നത് വൈകാരികമാണ്. അതുമാറ്റിവെച്ച് മറ്റു പ്രതിഷേധങ്ങളുമായി സഹകരിക്കണമെന്നും മഅ്ദനി അഭ്യര്‍ത്ഥിച്ചു. മഅ്ദനി സംസാരിക്കുന്ന 13 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

watch video: