Connect with us

GULF

മലയാളി ഹജ്ജ് സംഘങ്ങൾ മദീനയിൽ ആദ്യ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി മദീന കെ എം സി സി

Published

on

മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധഉംറ നിർവ്വഹിച്ച ശേഷമാണ് രണ്ട് ബസ്സുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ.

അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചെല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങളും നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് കെ എം സി സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.

ഷെമീർഖാൻ തൊടുപുഴ,ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഓകെ റഫീക്ക് കണ്ണൂർ, തുടങ്ങിയ നേതാക്കളും മദീന കെ എം സി സി വനിത വിംഗ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

മുന്നൂറിലധികം വരുന്ന പരിചയ സമ്പന്നരായ വളണ്ടിയർ വിംഗിനെയാണ്
ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ എം സി സി രംഗത്തിറങ്ങിക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വാകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തി തുടങ്ങും.

GULF

ഇന്ന് അറഫാ സംഗമം; ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക്

Published

on

പ്രാർഥനാനിർഭരമായ മനസ്സുമായി ലോകമെമ്പാടും നിന്നുള്ള ലക്ഷക്കണക്കിനു ഹജ്ജ് തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണു ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം.

ഇന്നലെ മിനായിൽ തങ്ങിയ തീർഥാടകർ ഇന്ന് നമിറ പള്ളിയിലെ പ്രാർഥനകൾക്കു ശേഷം കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ജബലുറഹ്മയിൽ പ്രാർഥനകളിൽ മുഴുകും. തുടർന്ന് അറഫയിൽനിന്നു 10 കിലോമീറ്റർ അകലെ മുസ്ദലിഫയിലേക്കു നീങ്ങും. നാളെ പുലർച്ചെയോടെ മിനായിലേക്കു തിരിക്കും. മിനായിൽ സാത്താന്റെ പ്രതീകമായ ജംറത്തുൽ അഖ്ബയിൽ കല്ലേറു കർമം നടത്തും.”

“അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് അറഫയിലെ മസ്ജിദുന്നമിറയില്‍ നടക്കുന്ന ഖുതുബക്കും നിസ്‌കാരത്തിനും സഊദിയിലെ മുതിര്‍ന്ന പണ്ഡിതനും മസ്ജിദുല്‍ ഹറമിലെ ഇമാമുമായ ശൈഖ് ഡോ: മാഹിര്‍ ബിന്‍ ഹമദ് അല്‍മുഹൈഖ്‌ലിയാണ് നേതൃത്വം നല്‍കുക.

അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുകയും മുസ്ദലിഫയിലെത്തിയ ശേഷം മഗ്‌രിബും ഇശാഉം ഒരുമിച്ച് നിസ്‌കരിക്കുകയും ചെയ്യും. ബലി പെരുന്നാള്‍ ദിനത്തില്‍ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കുക.”

Continue Reading

GULF

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തിസയിലാണ്

Published

on

ദോഹ:  ഖത്തറില്‍ വാഹനാപകടത്തില്‍പെട്ട് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ(21)യും വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) ലുമാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചിക്തിസയിലാണ്.

ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ത്വയ്യിബ് ഹംസ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരനും മുഹമ്മദ് ഹബീല്‍ ദോഹ സയന്‍സ് ആന്റ് ടെക്ടനോളജി യുനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമാണ്.

Continue Reading

GULF

കുവൈത്ത് തീപിടിത്തം: ചികിത്സയിൽ കഴിയുന്ന 14 മലയാളികളും അപകടനില തരണം ചെയ്തു

14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്

Published

on

കുവൈത്ത് തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്.

ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‌റ, ഫർവാനിയെ ആശുപത്രികളിലാണ് പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നത്.

ദുരന്തത്തിൽ മരിച്ച മലയാളികളിൽ നാല് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ 12 പേരുടെ സംസ്‌കാരം നടന്നിരുന്നു. പുനലൂർ സ്വദേശി സാജൻ ജോർജ്, വിളച്ചിക്കാല സ്വദേശി ലൂക്കോസ് എന്നിവരുടെയും സംസ്‌കാരം ഇന്ന് നടക്കും. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും സംസ്‌കാരവും ഇന്ന് നടക്കും.

Continue Reading

Trending