ചെന്നൈ: മനുസ്മൃതി പ്രത്യേക രീതിയില്‍ മാത്രം വായിക്കേണ്ട ഒരു നിയമ പുസ്തകമൊന്നുമല്ലെന്ന് മദ്രാസ് ഹൈക്കോടതി. 2,000 വര്‍ഷം പഴക്കമുള്ള പുരാതന ഗ്രന്ഥമാണ് മനുസ്മൃതിയെന്നും അത് ഓരോരുത്തര്‍ക്കും അവരുടെ ഭാവനയ്ക്ക് വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
മനുസ്മൃതിയെ അപമാനിച്ചുവെന്ന് കാട്ടി വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവും എംപിയുമായ തോള്‍ തിരുമാവളവന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
പെരിയാറുടെ സംഭാവനകള്‍ സംബന്ധിച്ച് ഒരു വെബ്ബിനാറില്‍ സംസാരിക്കവേയാണ് തിരുമാവളവന്‍ മനുസ്മൃതിയെ തള്ളിപ്പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ ബിജെപി വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
തിരുമാവളവന്‍ മനുസ്മൃതിയെ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ചു. അതിനെക്കുറിച്ച് നമുക്ക് എന്തുചെയ്യാന്‍ കഴിയും? എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. നിയമപരമായ വ്യവസ്ഥയുടെ എന്ത് ലംഘനമാണ് ഈ വിഷയത്തിലുള്ളതെന്നും കോടതി ആരാഞ്ഞു. ധാര്‍മ്മികത നിയമാനുസൃതമല്ല അത് അടിച്ചേല്‍പ്പിക്കാനും കഴിയില്ല ബെഞ്ച് നിരീക്ഷിച്ചു.
Be the first to write a comment.