kerala

കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു

By webdesk13

April 06, 2025

കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു. തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദും ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മടവൂർ സിഎം മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്നു ഇരുവരും. തിരിച്ചു വരുന്ന വഴിയിൽ കുന്നമംഗലം പത്താം മൈലിൽ വെച്ച് ബൈക്കും കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസ് കുന്നമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹയാത്രികനായിരുന്ന ഷഹബാസ് അഹമ്മദ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.