Culture
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം: കെ.എന്‍.എ ഖാദര്‍ പുതിയ ജില്ലകള്‍ പരിഗണനയിലില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിനെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് കെ.എന്‍.എ ഖാദര്‍. നിയമസഭയില്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെയും ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്ന് ഇത് അവതരിപ്പിക്കാനായില്ല. ഇത് മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്നലെ സഭയില്‍ വിശദീകരണം നല്കി.
ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അത് സ്പീക്കര്‍ പരിഗണിക്കാന്‍ അനുവദിച്ച ദിവസം തനിക്ക് അസൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ നോട്ടീസ് പരിഗണിച്ചപ്പോള്‍ തനിക്ക് അവതരിപ്പിക്കാനായില്ല. അതുകാരണമാണ് വീണ്ടും വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവിഷയമല്ല ഇതെന്നും മലപ്പുറത്തുകാരുടെ ഏറെ നാളത്തെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണസൗകര്യത്തിനായി പുതിയ താലൂക്കും, പഞ്ചായത്തും രൂപീകരിക്കുന്നതു പോലെയാണെന്നും അഭിപ്രായപ്പെട്ടു.സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമായി കരുതാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന് മറുപടി നല്കി. ഉദ്യോഗസ്ഥമേധാവിത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിച്ചുവരുന്ന സംവിധാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണസംവിധാനത്തോടും പ്രാദേശിക ജനസമൂഹത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തും വിധം അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അധികാരവികേന്ദ്രീകരണം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്ന ജില്ലയാണ് മലപ്പുറം. ആ സുസ്ഥിര വികസനസംസ്കാരം ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി അറിയിച്ചു.
1969 ജൂണ്‍ 16 ന് ഇ.എം.എസ് സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നതെന്ന് ഖാദര്‍ പറഞ്ഞു. സംസ്ഥാനത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറത്ത് വികസനം കടന്നു വരുന്നുണ്ട്. എന്നാല്‍, 50 വര്‍ഷം കഴിഞ്ഞിട്ടും ജനസംഖ്യക്ക് ആനുപാതികമായ വികസനവളര്‍ച്ചയില്ല. വഴിക്കടവ് മുതല്‍ വളയങ്കോട് വരെ നീണ്ടു കിടക്കുന്ന ഭൂമിശാസ്ത്രപരമായി വിസ്തൃതമായ ജില്ലയാണ് മലപ്പുറം. ജില്ലാ കലക്ടര്‍ ഓഫീസിലേക്ക് 70 മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കേണ്ടി വരികയാണെന്നും ഖാദര്‍ പറഞ്ഞു.
ഊഷ്മളമായ മനുഷ്യബന്ധങ്ങളുള്ള മതസൗഹാര്‍ദ്ദത്തിന്റെ മാതൃകയാണ് മലപ്പുറം. തുഞ്ചത്ത് എഴുത്തച്ഛന്, മേല്‍പ്പത്തൂര്‍, ചെറുകാട്, ഉറൂബ്, പൂക്കോയ തങ്ങള്‍, ഇ.എം.എസ്. എം.പി നാരായണ മേനോന്, മോയിന്‍കുട്ടി വൈദ്യര് തുടങ്ങിയ മഹാരഥന്മാരുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന നാടാണിത്. സംസ്ഥാനത്ത് കുടുംബശ്രീ, അക്ഷയ, പൂര്‍ണസാക്ഷരത, ഐ.സി.ഡി.എസ് എന്നിവ ആദ്യം തുടങ്ങിയത് ഇവിടെയാണ്. പുതിയ ജില്ല വന്നാല്‍ ഭരണസൗകര്യം കൂടും. പുതിയ ജില്ലാ പഞ്ചായത്തുണ്ടാകും. പുതിയ സ്കൂളുകള്‍, കോളജുകള്‍, ആസ്പത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കൂടുതല്‍ സ്കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പുതിയ താലൂക്കുകള്‍, വില്ലേജുകള്‍, കെ.എസ്.ആര്.ടി.സി ഡിപ്പോകള്‍ എന്നിവയും ഉണ്ടാകും. ഫലത്തില്‍ അധികാരവികേന്ദ്രീകരണം കൂടുതല്‍ ഫലപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
44 ലക്ഷത്തോളമാണ് മലപ്പുറത്തെ നിലവിലെ ജനസംഖ്യ. തൊട്ടുപിന്നിലുളള തിരുവനന്തപുരത്ത് 33 ലക്ഷവും. എന്നാല്‍ ഇവ തമ്മിലുള്ള വ്യത്യാസം 11 ലക്ഷം വരും. 37 ലക്ഷമാണ് വയനാടും മലപ്പുറവും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയില്‍ ലോകസഭാ സീറ്റുകളേക്കാള്‍ കുറവ് ജില്ലകളുള്ള സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിലെല്ലാം മണ്ഡലങ്ങളേക്കാള്‍ കൂടുതല്‍ ജില്ലകളുണ്ട്. അതിനുസരിച്ച് കേരളത്തില്‍ പുതിയ ജില്ലകള്‍ ഉണ്ടാകേണ്ടതുണ്ട്. മലപ്പുറത്ത് മാത്രമല്ല, വടകര, മൂവാറ്റുപുഴ തുടങ്ങിയ അനുയോജ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ജില്ല തുടങ്ങാവുന്നതാണ്. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ച് സര്‍ക്കാര്‍ പുതിയ പഞ്ചായത്ത് ഉണ്ടാക്കാന്‍ പോകുന്നു എന്നാണ് അറിയുന്നത്. ഭരണസൗകര്യത്തിനല്ലേ ഇത്. മലപ്പുറത്തെ വിഭജിച്ച് എങ്ങനെ പുതിയ ജില്ല ഉണ്ടാക്കാം. ഏതെല്ലാം പ്രദേശം കൂട്ടിചേര്‍ക്കാം എന്ന കാര്യം പരിശോധിക്കാന്‍ സ്പെഷല്‍ ഓഫീസറെ വെക്കണമെന്നും കെ.എന്‍.എഖാദര്‍ ആവശ്യപ്പെട്ടു.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india11 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

