Culture
മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്നത് സി.പി.എമ്മിന്റെ വ്യാമോഹം: മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാമെന്ന സി.പി.എമ്മിന്റെ മോഹം ഐസ്‌ക്യൂബില്‍ പെയിന്റടിക്കുന്നതു പോലെയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് വലിയൊരു സംഘടനയാണ്. അതിനെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കണ്ട. മുസ്‌ലിം ലീഗ് പഴയകാല നേതാക്കള്‍ പ്രാര്‍ത്ഥനയോടെ രൂപം നല്‍കിയ പാര്‍ട്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം പിടിച്ചെടുക്കും, പൊന്നാനി ചുവപ്പിക്കും എന്നൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണെന്നറിയില്ല. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം കത്രികയായിരുന്നു. ആ കത്രിക കൊണ്ട് ലീഗിനെ കീറിമുറിക്കുമെന്നും ഇല്ലാതാക്കുമെന്നും വീമ്പിളക്കിയവര്‍ കത്രിക കൊണ്ട് ഇപ്പോള്‍ എന്ത് പണിയാണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെ.എം ഷാജിക്കെതിരെ സി.പി.എം നേതാക്കള്‍ വെറുതെ ആരോപണം ഉന്നയിക്കണ്ട. കെ.എം ഷാജി മുസ്‌ലിം ലീഗിന്റെ വലിയ നേതാവാണ്. ഷാജി കഴിഞ്ഞ ദിവസം അവതരിപ്പിച്ച അടിയന്തര പ്രമേയം സി.പി.എമ്മിന്റെ അസ്തിക്കു പിടിച്ചെന്ന് വ്യക്തമായി. അതുകൊണ്ടാണ് ഷാജിക്കെതിരെ ഷംസീറിനെ പോലുള്ളവര്‍ ആരോപണവുമായി രംഗത്തുവരുന്നത്. പാലാരിവട്ടം പാലത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിം ലീഗിനെ പേടിപ്പക്കണ്ട. പുകമറ സൃഷ്ടിക്കുന്ന വിധത്തില്‍ അവ്യക്തമായി കാര്യങ്ങള്‍ പറഞ്ഞാല്‍ ഭയപ്പെടുന്നവരല്ല ലീഗുകാര്‍. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കാരണം പ്രവാസി സുഹൃത്ത് ആത്മഹത്യ ചെയ്ത സംഭവത്തെ എങ്ങനെ എതിര്‍ക്കുന്നുവോ അതേപോലെ എതിര്‍ക്കപ്പെടേണ്ടതാണ് ഈ സര്‍ക്കാരിന്റെ ധനാഭ്യര്‍ത്ഥനകള്‍. വിദ്യാഭ്യാസ രംഗത്ത് ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഇപ്പോള്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ 65000 കുട്ടികള്‍ പെരുവഴിയിലാണ്. ആവശ്യത്തിന് സീറ്റുകളില്ല. മലബാറിലെ സ്ഥിതി ദയനീയമാണ്. മലപ്പുറത്ത് മാത്രം 26000 കുട്ടികള്‍ പുറത്തുനില്‍ക്കുന്നു. 63 വര്‍ഷത്തെ ചരിത്രമുള്ള കേരളത്തില്‍ 27 വര്‍ഷവും മുസ്‌ലിം ലീഗാണ് വിദ്യാഭ്യാസ വകുപ്പ് ഭരിച്ചത്. അതിന്റേതായ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ഹൈസ്‌കൂള്‍ ആരംഭിച്ചത് ലീഗാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ കൊണ്ടുവന്നതും ലീഗാണ്.
ആറ് സര്‍വകലാശാലകളാണ് ലീഗ് മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായത്. പി.കെ അബ്ദുറബ്ബ് മന്ത്രിയായിരിക്കെ പ്ലസ് ടുവിന് 84000 സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഇതെല്ലാം മുസ്‌ലിം ലീഗിന്റെ ഭരണനേട്ടങ്ങളാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്താണ് ചെയ്തത്. ഇപ്പോഴും 80ല്‍ അധികം സ്‌കൂളുകള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുറച്ച് പറയുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് യു.ഡി.എഫിന്റെ ശൈലി. കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. അത് വിശദമായി പരിശോധിച്ച് കൂട്ടായ ചര്‍ച്ചകളിലൂടെ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് വേണ്ടത്, പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. അതിനു പകരം ഇവിടെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സര്‍ക്കാരിന് തിടുക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
kerala3 days ago
അമീനയുടെ മരണം; അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
-
kerala3 days ago
വിപഞ്ചികയുടെ മരണം; ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായി
-
india3 days ago
കള്ളക്കേസില്‍ പരസ്യമായി മാപ്പ് പറയണമെന്ന് വനിതാ ഐപിഎസ് ഓഫീസറോട് സുപ്രീം കോടതി