മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായാണ് കലക്ട്രേറ്റിലെത്തിയത്.

adv

വരണാധികാരി അമിത് മീണ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മന്ത്രി കെ.ടി ജലീല്‍, മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി, ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍, സിപിഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ എന്നിവര്‍ക്കൊപ്പമാണ് ഫൈസല്‍ കലക്ട്രേറ്റിലെത്തിയത്.