kerala
ആഗോള തലത്തില്‍ അപൂര്‍വ്വ അംഗീകാരവുമായി മലയാളി ഡോക്ടര്‍
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് അദ്ദേഹം.
കോഴിക്കോട്: ഹൃദ്രോഗ ചികിത്സാ രംഗത്ത് ശ്രദ്ധേയനും മലയാളിയുമായ ഡോ. സല്മാന് സലാഹുദ്ദീനെ പാരീസില്‍ വെച്ച് നടക്കുന്ന ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കോണ്‍ഫറന്‍സായ യൂറോപിസിആര് (EUROPCR) ല്‍ പേപ്പര്‍ പ്രസന്റേഷനായി തെരഞ്ഞെടുത്തു. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് അദ്ദേഹം. മെയ് 17ന് ആരംഭിച്ച് 20 സമാപിക്കുന്ന കോണ്‍ഫറന്‍സില്‍ മൂന്ന് പേപ്പറുകളാണ് ഡോ. സല്മാന് സലാഹുദ്ദീന് അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളാണ് യൂറോപിസിആറില് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.
അണ് എക്സ്പ്ലെയിന്‍ഡ് ഹൈപോടെന്ഷന് ആന്റ് എ ന്യൂ മാസ്സ്കോംപ്ലിക്കേഷന് പോസ്റ്റ് ഇന്റര്‍വെന്‍ഷന്‍ ഓണ്‍ പോസ്റ്റി സി എ ബി ജി പേഷ്യന്റ്സ്, കൊറോണറി ബൈഫര്കേഷന്നോവല് ടെക്നിക്ക്ഡികെ മിനി കുലോട്ടെ ഇന്‍ കൊറോണറി ബൈഫര്‍കേഷന്‍ പി സി ഐ, സേവ് ദി ലിംപ് ആന്റ് ദി കിഡ്നിസ്കാര്ബണ് ഡൈഓക്സൈന് ആന്‍ജിയോഗ്രാഫി അസിസ്റ്റഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ദി അയോര്‍ട്ടിക്ക് ബൈഫര്‍ക്കേഷന്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോ. സല്മാന് സലാഹുദ്ദീന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആരോഗ്യമന്ത്രാലയും, ഡോ. ആസാദ് മൂപ്പന് തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ ഡോ. സല്മാന് സലാഹുദ്ദീനെ അഭിനന്ദിച്ചു. ഡോ. സല്മാന് സലാഹുദ്ദീന്റെ നേട്ടം മാതൃകാപരമാണെന്നും ആസ്റ്റര്‍ മിംസിന് അഭിമാന നിമിഷമാണെന്നും ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍ ആസ്റ്റര്‍ കേരള & ഒമാന്‍) പറഞ്ഞു.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
kerala
‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
-
kerala9 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala12 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india8 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

