Connect with us

india

ഭീമ-കൊറേഗാവ് കേസിലെ മലയാളി പ്രഫ. ഹാനി ബാബുവിന് ജാമ്യം; അഞ്ച് വര്‍ഷത്തിന് ശേഷം ബോംബെ ഹൈകോടതി ഉത്തരവ്

നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.

Published

on

മുംബൈ: ഭീമ-കൊറേഗാവ്എല്‍ഗാര്‍ പരിഷത് കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളിയും മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസറുമായ ഹാനി ബാബുവിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.

ഹാനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്, അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയേണ്ടി വന്നിട്ടും വിചാരണ തുടങ്ങാത്തത് ഗുരുതരമായ അനീതിയാണെന്നാണ്. അതേസമയം, ജാമ്യം അനുവദിക്കരുതെന്നും മറ്റ് പ്രതികളായ റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നിവര്‍ ജയിലില്‍ കഴിഞ്ഞ കാലയളവിനേക്കാള്‍ ഹാനി ബാബുവിന്റെ തടവുകാലം കുറവാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.

ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഹാനി ബാബുവിന് ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാനി ബാബു വീണ്ടും ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2020 ജൂലൈ 28ന് അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. 2019 സെപ്റ്റംബറിലും 2020 ആഗസ്റ്റിലും നടന്ന റെയ്ഡുകളില്‍ പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

കേസില്‍ അറസ്റ്റിലായ 12-ാമത്തെ പ്രതിയാണ് ഡല്‍ഹി സര്‍വകലാശാല അസോസിയറ്റ് പ്രഫസര്‍ എം. ടി. ഹാനി ബാബു. ഹൈദരാബാദ് ഇഫ്‌ലു, ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഭാഷാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകനുമാണ്. ജാതിവിരുദ്ധ പോരാട്ടത്തിലും സാമൂഹ്യനീതിക്കായുള്ള പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഹാനി, സ്വയം ‘അംബേദ്കറൈറ്റ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

വിവാദമായ ഭീമ-കൊറേഗാവ് കേസില്‍ 16 പേരാണ് തടവിലായിട്ടുള്ളത്. മലയാളികളായ റോണ വില്‍സണ്‍, ഹാനി ബാബു എന്നിവര്‍ക്കൊപ്പം സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമാ സെന്‍, സുദീര്‍ ധവാലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ഡെ തുടങ്ങിയ പ്രമുഖ ചിന്തകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമാണ് പ്രതികളായി ഉള്‍പ്പെടുന്നത്.

 

india

എക്‌സിലെ ബോട്ട് ശുദ്ധീകരണം; മോദിക്ക് 40 ലക്ഷം ഫേക്ക് ഫോളോവേഴ്‌സോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്സ് (പഴയ ട്വിറ്റര്‍) അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഏകദേശം 40 ലക്ഷം ഫോളോവേഴ്സ് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഫാക്റ്റ് ചെക്കറും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
എക്സ് പ്ലാറ്റ്ഫോമിലെ വ്യാജ അക്കൗണ്ടുകളെയും (ബോട്ടുകള്‍) സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ഇടിവെന്നാണ് സൂചന. സുബൈര്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകളില്‍, മോദിയുടെ ഫോളോവേഴ്സിന്റെ എണ്ണം 109 മില്യണില്‍ നിന്ന് 105 മില്യണായി കുറഞ്ഞതായി കാണിക്കുന്നു. ‘പ്രധാനമന്ത്രി മോദിക്ക് 4 മില്യണ്‍ (ബോട്ടുകള്‍) ഫോളോവേഴ്സിനെ നഷ്ടമായി’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്, പ്ലാറ്റ്ഫോമിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2009 ജനുവരിയില്‍ എക്സില്‍ ചേര്‍ന്ന നരേന്ദ്ര മോദി, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള നേതാക്കളില്‍ ഒരാളാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 105 മില്യണ്‍ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ഇലോണ്‍ മസ്‌ക് (229 മില്യണ്‍), ബരാക് ഒബാമ (130 മില്യണ്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (115 മില്യണ്‍), ഡൊണാള്‍ഡ് ട്രംപ് (110 മില്യണ്‍) എന്നിവര്‍ക്ക് പിന്നിലായി ആഗോളതലത്തില്‍ ആദ്യ അഞ്ചില്‍ മോദിയുമുണ്ട്.
സുബൈറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള വാക്‌പോര് എക്സില്‍ ശക്തമായി. ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞാലും മോദിയുടെ ജനപ്രീതിയെ അത് ബാധിക്കില്ലെന്നും, അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നും അനുകൂലികള്‍ വാദിക്കുന്നു. ഓണ്‍ലൈന്‍ കണക്കുകളല്ല, മറിച്ച് ജനങ്ങളുടെ നേരിട്ടുള്ള പിന്തുണയാണ് പ്രധാനമന്ത്രിക്ക് ഉള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, എക്സ് ഉടമ മസ്‌ക് കൃത്യമായി ശുദ്ധീകരണം നടത്തിയാല്‍ മോദിയുടെ ഫോളോവേഴ്സില്‍ 50-80 മില്യണ്‍ വരെ കുറവുണ്ടാകുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മോദിയുടെ ഫോളോവേഴ്സില്‍ ഭൂരിഭാഗവും ‘ബോട്ടുകള്‍’ ആണെന്നാണ് ഇവരുടെ വാദം.
സ്പാം, ഓട്ടോമേറ്റഡ് അക്കൗണ്ടുകള്‍ക്കെതിരെ എക്സ് നടപടി ശക്തമാക്കിയതായി നവംബര്‍ അവസാനം ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മോദിയുടെ അക്കൗണ്ടിലുണ്ടായ മാറ്റത്തെക്കുറിച്ച് എക്സോ, പ്രധാനമന്ത്രിയുടെ ഓഫീസോ, ബിജെപിയോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Continue Reading

india

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു

മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Published

on

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന്‍ (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. എ.വി.എം സ്റ്റുഡിയോ ഉടമയായിരുന്നു ഇദേഹം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മലയാളത്തില്‍ ടിവി പരമ്പരകളും ഒരുക്കിയിരുന്നു. മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Continue Reading

india

150 സര്‍വീസുകള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ 150 സര്‍വീസുകളാണ് റദ്ദ് ചെയ്തത്. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.

സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്‌ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.

Continue Reading

Trending