india

മമതക്കെതിരെ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചിയെ അറസ്റ്റ് ചെയ്തു

By Chandrika Web

March 04, 2023

മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാമര്‍ശം നടത്തിയതിന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് വക്താവ് കൗസ്തവ് ബാഗ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാഗര്‍ദിഗിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതിന് കോണ്‍ഗ്രസ് ലോക്‌സഭാ പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ മമത പരാമര്‍ശം നടത്തിയതിനെതിരെയായിരുന്നു ബാഗ്ചിയുടെ കുറ്റപ്പെടുത്തല്‍. ഇതിനാണ് കേസും അറസ്റ്റും.