kerala

കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി; കൊല്ലാതിരുന്നതെന്തുകൊണ്ടാണെന്ന് നടി മംത മോഹന്‍ദാസ്

By Chandrika Web

May 12, 2023

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട്ടിലെത്തി നടന്‍ മമ്മൂട്ടി. വന്ദനയുടെ മാതാപിതാക്കളെ മമ്മൂട്ടി ആശ്വസിപ്പിച്ചു. നടന്‍ രമേഷ് പിഷാരടിയും വന്ദനയുടെ വീട്ടിലെത്തി. പത്തിന് പുലര്‍ച്ചെയാണ് അധ്യാപകനായ രോഗിയുടെ കുത്തേറ്റ് ഹൗസ് സര്‍ജന്‍ ഡോ. വന്ദന മരിച്ചത്. പരിചയക്കുറവുള്ളയാളാണ് ഡോക്ടറെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയോടെ മൃതദേഹം സംസ്‌കാരം നടത്തി. മന്ത്രിയുള്‍പ്പെടെയുളളവര്‍ വീട്ടിലെത്തിയിരുന്നു. പ്രതിയെ അറസ്റ്റ്‌ചെയ്തു റിമാന്‍ഡ് ചെയ്തു. അതേസമയം ഇയാളെ കൊല്ലാതിരുന്നതെന്തുകൊണ്ടാണെന്ന് നടി മംത മോഹന്‍ദാസ് ചോദിച്ചു. ആയുധമില്ലായിരുന്നുവെന്നും കസേരകൊണ്ടാണ ്‌നേരിട്ടതെന്നും പൊലീസ് പറയുന്നു.