ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഹരിയാനയിലെ പല്‍വാലിലാണ് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഒരാളെ അടിച്ചു കൊന്നത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇയാളുടെ കൈയും കാലും കെട്ടിയിട്ടായിരുന്നു ക്രൂരമായി മര്‍ദിച്ചത്. ഇയാള്‍ മരിച്ചെന്ന് ഉറപ്പായതോടെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ടാഴ്ചക്കിടെ രാജ്യത്ത് പശുവിന്റെ പേരിലുള്ള രണ്ടാമത്തെ ആള്‍ക്കൂട്ട കൊലപാതകമാണിത്. രാജസ്ഥാനിലെ ആള്‍വാറില്‍ 28 വയസുള്ള യുവാവിനെ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.