crime
ഒരു കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
തൊണ്ടര്‍നാട് സ്റ്റേഷന്‍ എസ്‌ഐ അബ്ദുല്‍ ഖാദറിന്റെ തേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വില്ക്കാനായി എത്തിച്ച കഞ്ചാവ് പിടികൂടിയത്

വാഹനത്തില്‍ വില്പനയ്ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 1 കിലോയോളം വരുന്ന കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പിടിയിലായത്.
കോഴിക്കോട് സ്വദേശികളായ മാമ്പിലാട് ഒറവ്കണ്ടില്‍ വീട്ടില്‍ നിജിന്‍ (33), ഏരത്ത് ഇ.വി നൗഫല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. തൊണ്ടര്‍നാട് സ്റ്റേഷന്‍ എസ്‌ഐ അബ്ദുല്‍ ഖാദറിന്റെ തേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് വില്ക്കാനായി എത്തിച്ച കഞ്ചാവ് പിടികൂടിയത്.
crime
പാലക്കാട് വധശ്രമകേസിലെ പ്രതിയെ പൊലീസ് പിടിക്കൂടി
പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി.

പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി. പാലക്കാട് തൃത്താലയിലാണ് സംഭവം നടന്നത്.
കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയെയാണ് തൃത്താല പൊലീസ് പിടിക്കൂടിയത്. ഞാങ്ങാട്ടിരിയില്‍ വച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് സുല്‍ത്താന്‍ റാഫിക്കെതിരെ പൊലീസ് കെസെടുത്തിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സുല്‍ത്താനെ കണ്ടെത്താന്‍ പൊലീസ് അനേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന സുല്‍ത്താന്‍ റാഫിയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ പൊലീസ് പ്രതിയെ പിടിക്കൂടുകയും ചെയ്തു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.
ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
-
kerala3 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala2 days ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
-
india3 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇന്ഡ്യാ സംഖ്യ എംപിമാരുടെ യോഗം ഇന്ന് ചേരും
-
Health3 days ago
മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 11 കാരി കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില്
-
india3 days ago
ബന്ധം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള് ശക്തമാക്കി ഇന്ത്യയും ചൈനയും
-
News3 days ago
ഗസ്സ വെടിനിര്ത്തല് കരാര്; ഇസ്രാഈലിന്റെ പ്രതികരണത്തിനായി കാത്ത് മധ്യസ്ഥര്
-
kerala3 days ago
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന് സാധ്യത
-
kerala3 days ago
പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി