X

നെയ്മര്‍ ഗോളില്‍ ബാഴ്‌സ; മാഞ്ചസ്റ്റര്‍ സിറ്റിയോട് തറപറ്റി റയല്‍

സീസണിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 1-0 തോല്‍പ്പിച്ച് ബാഴ്‌സലോണ കരുത്തുകാട്ടി. പി.എസ്.ജിയിലേക്കുള്ള റെക്കോര്‍ഡ് കൂടുമാറ്റത്തിന്റെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന നെയ്മര്‍ ജൂനിയറിന്റെ ഏക ഗോളിലാണ് ബാഴ്സ സിറ്റിയെ തകര്‍ത്തത്.

മുപ്പത്തിയൊന്നാം മിനുട്ടില്‍ പെനാല്‍റ്റി ഏരിയയില്‍ നിന്നും അന്റോണിയോ വലന്‍സിയയില്‍നിന്ന് വാങ്ങിയ പന്ത്, നെയ്മര്‍ നൊടിയിയ്ക്കുള്ളില്‍ മാന്ത്രികമായി വലയിലാക്കുകയായിരുന്നു. ഏണസ്റ്റോ വാല്‍വര്‍ഡെ കോച്ചായി ചുമതലയേറ്റ ശേഷം ബാഴ്സലോണ നേടുന്ന രണ്ടാമത്തെ വിജയമാണിത്. നേരത്തെ യുവന്റന്‍സിനെ 2-1ന് ബാഴ്സലോണ തോല്‍പ്പിച്ചിരുന്നു.

അതേസമയം ചാംപ്യന്‍സ് കപ്പ് ഫുട്‌ബോളില്‍ റയല്‍ മഡ്രിഡിന് മാഞ്ചസ്റ്റര്‍ സിറ്റിയോട് ദയനീയ തോല്‍വി. കളി പൂര്‍ണമായും കീഴടിക്കിയ സിറ്റി റയലിനെ 4-1നാണ് തറപറ്റിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ റയലിനെതിരെ സിറ്റി തകര്‍ത്താടുകയായിരുന്നു. റയലിന് തിരിച്ചുകയറാനാകാത്ത നിലയില്‍ നാലു ഗോളുകളുമായി സിറ്റി രണ്ടാം പകുതിയില്‍ നിറഞ്ഞാടി. ഒട്ടാമെന്‍ഡിയുടെ ഗോളില്‍ അക്കൗണ്ട് തുറന്ന സിറ്റിക്ക് വേണ്ടി റഹിം സ്റ്റെര്‍ലിങ്ങും ജോണ്‍ സ്റ്റോണ്‍സും ബ്രാഹിം ഡയസും സ്‌കോര്‍ ചെയ്തു. ഒസ്‌കറാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഞായറാഴ്ച റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടും പരാജയപ്പെട്ടിരു്ന്നു. ടീമില്‍ എട്ടു മാറ്റവുമായാണ് യുണൈറ്റഡ് ബാഴ്സലോണയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്.

chandrika: