തൃശൂര്‍: അതിരപ്പള്ളി പദ്ധതി വിഷയത്തില്‍ പരാമര്‍ശവുമായി വൈദ്യുതി മന്ത്രി എം.എം.മണി. വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് മണി പറഞ്ഞു. അതിരപ്പള്ളി വൈദ്യുതി പദ്ധതിയില്‍ നിന്ന് പിറകോട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയില്‍ നിന്ന് പിറകോട്ടില്ല. എന്നാല്‍ നടപ്പിലാക്കണമെന്ന നിര്‍ബന്ധബുദ്ധിയും സര്‍ക്കാരിനില്ല. സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കും. മുന്നണിക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. അതിനേക്കാള്‍ പ്രാധാന്യം വൈദ്യുതിക്കാണെന്ന് മണി പറഞ്ഞു.

അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ ഇടത് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും വനം നശിക്കുന്നത് വലിയ കാര്യമില്ലെന്നും പറഞ്ഞ് വൈദ്യുതി മന്ത്രി രംഗത്തെത്തുന്നത്.