X
    Categories: keralaNews

മണ്‍റോതുരുത്തിലെ സിപിഎം പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലയല്ല; മുഖ്യമന്ത്രിയെ തള്ളി, ബിജെപിയെ തുണച്ച് പൊലീസ് റിപ്പോര്‍ട്ട്

കൊല്ലം: മണ്‍റോതുരുത്തിലെ സിപിഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വത്തിന്റെ ആരോപണം തള്ളി പൊലീസ് റിപ്പോര്‍ട്ട്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളിക്കൊണ്ടാണ് ആര്‍എസ്എസിനെ തുണക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതി അശോകനും മണിലാലും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ കൊലപാതകമാണ് എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

സംഭവം രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് സിപിഎം ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിയടക്കം ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ബിജെപിയെ സംരക്ഷിക്കുന്ന വിധത്തില്‍ പൊലീസ് റിപ്പോര്‍ട്ട് വന്നതോടെ സിപിഎം പ്രതിരോധത്തിലായി. ആഭ്യന്തരമന്ത്രിയായ പിണറായി വിജയനാണ് ആര്‍എസ്എസാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ചത്. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് പൊലീസ് യാതൊരു വിലയും കല്‍പിക്കുന്നില്ലെന്ന്‌ തെളിയിക്കുന്നതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: