ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങിനു നേരെ വധശ്രമം. ഉക്‌റുള്‍ ഹെലിപാടില്‍ നിന്ന് അംഗരക്ഷരുമായി ഇറങ്ങവെ അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. മുഖ്യമന്ത്രി അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അംഗരക്ഷകരിലൊലാള്‍ക്ക് പരിക്കേറ്റു.

നാഗാ തീവ്രവാദികളാണ് അക്രമണത്തിന് പിന്നിലെന്നാണ് സംശയം. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി അടിയന്തിര കാബിനറ്റ് യോഗം വിളിച്ചു ചേര്‍ത്തു.