ചണ്ഡിഗഡ്: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ വിവാദപരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. മരിച്ചവര്‍ തിരിച്ചുവരില്ല. അതുകൊണ്ടുതന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരെ കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണ്.

ഇപ്പോള്‍ കോവിഡ് മരണങ്ങളുടെ എണ്ണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് പ്രയോജനകരമല്ല.  കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണോ എന്ന ചോദ്യത്തിന് മരിച്ചവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.