കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മന്‍സൂറിനെ വധിക്കാന്‍ പ്രതികള്‍ ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകത്തിന് തൊട്ടുമുമ്പാണ് ഈ കൂടിച്ചേരല്‍. അവസാനവട്ട തയാറെടുപ്പു നടത്തിയത് ഇവിടെയെന്നാണു വിലയിരുത്തല്‍.

സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്‍ ഉണ്ട്. മന്‍സൂറിന്റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ അടുത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതികള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നുള്ളതാണ് രേഖകള്‍.

അതേസമയം കൃത്യമായ തെളിവുകള്‍ പുറത്തുവന്നിട്ടും ദൃശ്യത്തിലുള്ള ആളുകളെ ചോദ്യം ചെയ്യാനോ പ്രതിചേര്‍ക്കാനോ പൊലീസ് തയ്യാറായിട്ടില്ല. ദൃശ്യങ്ങളിലുള്ളവരെ ചോദ്യം ചെയ്താല്‍ കൊലപാതകത്തിന്റെ ഉന്നത ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരും. ഇത് തടയാന്‍ പൊലീസ് സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.