kerala

കണ്ണൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം; കൊട്ടിയൂരില്‍ എത്തിയത് നാലംഗ സംഘം

By webdesk11

February 19, 2023

കണ്ണൂര്‍ കൊട്ടിയൂരില്‍ മാവോവാദികളുടെ സംഘമെത്തി. കുനംപള്ള കോളനിയിലാണ് രണ്ട് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടുന്ന നാലംഗ മാവോവാദി സംഘമെത്തിയത്. ആയുധധാരികളായിരുന്നു.

ഇന്നലെ രാത്രി എട്ടുമണിയോടെ കോളനിയില്‍ താമസിക്കുന്ന ദിനേശന്‍ എന്നയാളുടെ വീട്ടിലാണ് എത്തിയത്. മൊബൈല്‍ ചാര്‍ജറും അരിയും ഭക്ഷണ സാധനങ്ങളും ശേഖരിച്ച് അവര്‍ മടങ്ങി.

ശേഷം പൊലീസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.