കൊച്ചി: സീറോ മലബാര്‍സഭയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു റോയി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ ആദ്യതിയയുടെ സുഹൃത്താണ് ഇയാള്‍. ബാംഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 25 ലക്ഷത്തിലധികം രൂപ വിവിധ ഘട്ടങ്ങളിലായി കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിന് കൈമാറിയെന്നും ഈ ഹോട്ടലിന്റെ വെക്കേഷന്‍ ക്ലബ്ബിലുള്ള അംഗത്വം ഉപയോഗിച്ച്? 15ഓളം വൈദികരുടെ നേതൃത്വത്തില്‍ അവിടെ രഹസ്യ യോഗം ചേര്‍ന്നുവെന്നും തെളിയിക്കുന്ന രേഖയാണ് ആദിത്യന്‍ കൃത്രിമമായി നിര്‍മിച്ചതെന്നാണ് പൊലീസ് വാദം.