കൊല്ലം: മോഹന്‍ലാല്‍ നായകനായ മരക്കാര്‍ സിനിമ ആമസോണ്‍ പ്രൈം വഴി ഒടിടിയായി തന്നെ റിലീസ് ചെയ്യും. സര്‍ക്കാര്‍ സിനിമാ സംഘടനകളും തിയറ്റര്‍ ഉടമകളും സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒടിടി റിലീസിന് തീരുമാനിക്കുകയായിരുന്നു.

സിനിമ ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്തുവന്നിരുന്നു. ചിത്രം തിയറ്ററിലേക്ക് കൊണ്ടുവരാന്‍ പല തവണ സിനിമാ സംഘടനകള്‍ ചര്‍ച്ച നടത്തി. അവസാനം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സിനിമാ വിഭാഗവുമായി ഇന്ന് കൊല്ലത്ത് നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇതോടെയാണ് മരക്കാര്‍ ഒടിടിയിലേക്ക് പോവുന്നത്.

നൂറുകോടി രൂപ ബജറ്റില്‍ ഒരുങ്ങിയ ‘മരക്കാര്‍; അറബിക്കടലിന്റെ സിംഹം’ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്.