X

തൃശൂര്‍ ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

കയ്പമംഗലം തായ്‌നഗറില്‍ വാടകവീട്ടില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വാടക വീട്ടില്‍ താമസിച്ചിരുന്ന പുറനാട്ടുകര സ്വദേശി പ്രിന്റോ, പനങ്ങാട് സ്വദേശി സബിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ശനിയാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കരിങ്കല്ല് പണിക്കെന്ന വ്യാജേന എത്തിയാണ് ഇവര്‍ വീട്ടില്‍ താമസിച്ചിരുന്നത്.

പ്രിന്റോ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വലപ്പാട് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സുശാന്ത്, കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണ പ്രസാദ്, എസ്.ഐ സൂരജ്, കൊടുങ്ങല്ലൂര്‍ എസ്.ഐ രവി, െ്രെകം സ്‌ക്വാഡ് എസ്.ഐമാരായ പി.സി.സുനില്‍, സി.ആര്‍.പ്രദീപ്, സി.പി.ഒമാരായ നിശാന്ത്, ബിജു, സൈറ ബാനു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

webdesk14: