തിരുവനന്തപുരം: മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ്കൃഷ്ണയും വ്യവസായി ബിജു രമേഷിന്റെ മകള്‍ മേഖയും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് നടന്നു. രാവിലെ താലിക്കെട്ട് കഴിഞ്ഞതിന് ശേഷം വൈകുന്നേരം തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സിലാണ് കോടികള്‍ മുടക്കിയുള്ള കല്യാണവിരുന്ന് നടക്കുന്നത്. വിവാഹത്തിന് 20,000 പേര്‍ക്കാണ് സല്‍ക്കാരമൊരുക്കിയിരിക്കുന്നത്.

ബോളിവുഡ് സ്‌റ്റൈലിലുള്ള വേദിയൊരുക്കിയാണ് വിവാഹം. 8000സ്‌ക്വയര്‍ഫീറ്റിലുള്ള വിവാഹമണ്ഡപവും ഒരുക്കിയിട്ടുണ്ട്. വിവിഐപികള്‍ എത്തുന്നവിവാഹം ഇതിനകം തന്നെ ചര്‍ച്ചായിക്കഴിഞ്ഞു.

biju-ramesh-daughter-wedding-jpg-image-784-410

കഴിഞ്ഞ ജൂണ്‍24-നായിരുന്നു വിവാഹനിശ്ചയം. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്. ചില രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Engagement video: