തൃശൂര്‍: മലയാളത്തിലെ പ്രശസ്ത പിന്നണിഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീത സംവിധായകന്‍ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. കൊല്‍ക്കത്ത സ്വദേശിയാണ് പുര്‍ബയാന്‍.

ഇരുവരും ഏറെ നാളായി അടുത്തസുഹൃത്തുക്കളായിരുന്നു. സിത്താര്‍ വാദകന്‍ കൂടിയായ പുര്‍ബയാന്‍ ഗായത്രിക്കൊപ്പം ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
37 വയസുകാരിയായ ഗായത്രിയുടെ രണ്ടാം വിവാഹമാണിത്. മുന്‍പ് ഡോ. സായിജിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും വിവാഹമോചിതരായിരുന്നു. 2003-ല്‍ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായികയാണ് ഗായത്രി.