Connect with us

india

വാഹനത്തില്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് നിര്‍ബന്ധം: ഡല്‍ഹി ഹൈക്കോടതി

കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കവചമാണ് മാസ്‌ക് എന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു

Published

on

ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉള്ളുവെങ്കിലും മാസ്‌ക് നിര്‍ബന്ധമായി വയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോഴും മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്താനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.

കോവിഡില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കവചമാണ് മാസ്‌ക് എന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. മാസ്‌ക് ധരിക്കുന്നയാളെയും ചുറ്റുമുള്ള ആളുകളെയും ഇത് കോവിഡില്‍ നിന്ന് സംരക്ഷിക്കും. വിദഗ്ധരും രാജ്യാന്തര സംഘടനകളും മാസ്‌ക് ധരിക്കാനാണ് നിര്‍ദേശിക്കുന്നത്. മഹാമാരി സൃഷ്ടിച്ച വെല്ലുവിളി വലുതാണ്. വാക്‌സിന്‍ സ്വീകരിച്ചോ ഇല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് നിര്‍ദേശിച്ചു.

സ്വകാര്യ വാഹനം ഒറ്റയ്ക്ക് ഓടിക്കുമ്പോള്‍ കൂടി മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍ പിഴ ചുമത്തുന്നതിനെ ചോദ്യം ചെയ്ത് നിരവധിപേരാണ് കോടതിയെ സമീപിച്ചത്. വാദത്തിനിടെ, വാഹനത്തില്‍ ഒറ്റയ്ക്കാണെങ്കില്‍ കൂടി മാസ്‌ക് ധരിക്കണമെന്ന തരത്തില്‍ നിര്‍ദേശം ഒന്നും നല്‍കിയിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കൂടാതെ ആരോഗ്യം സംസ്ഥാന വിഷയമാണെന്നും കേന്ദ്രം ധരിപ്പിച്ചു. വാഹനം ഓടിക്കുമ്പോഴും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവ് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇറക്കിയിരുന്നു. ഇത് ഇപ്പോഴും പ്രാബല്യത്തില്‍ ഉണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ ആറ് വരെ നീട്ടി

മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി.

Published

on

മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബര്‍ ആറ് വരെയാണ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മെയതി വിദ്യര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം വന്നത്.

അതേസമയം മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലയോര ജില്ലകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കുകി നേതാക്കള്‍ പറഞ്ഞു. മെയ്തി പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള അതിര്‍ത്തികളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും.

Continue Reading

india

ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ബറോസ് യാത്ര

മുഖ്യമന്ത്രി ഭൂപേഷ് ബാഗലും എം.എല്‍.എമാരും സ്വന്തം മണ്ഡലങ്ങളിലാണ് റാലിയില്‍ പങ്കെടുക്കുക.

Published

on

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ബറോസ(വിശ്വാസ) യാത്ര. 90 നിയോജക മണ്ഡലങ്ങളിലും ഒരേ സമയം നടക്കുന്ന പടുകൂറ്റന്‍ റാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും അണി നിരക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു.

മുഖ്യമന്ത്രി ഭൂപേഷ് ബാഗലും എം.എല്‍.എമാരും സ്വന്തം മണ്ഡലങ്ങളിലാണ് റാലിയില്‍ പങ്കെടുക്കുക. എം.പിമാരും മറ്റ് നേതാക്കളും സ്വന്തം വീട് ഉള്‍കൊള്ളുന്ന മണ്ഡലങ്ങളിലും. ബൈക്കുകളിലും കാറുകളിലുമായി നടക്കുന്ന റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഓരോ മണ്ഡലങ്ങളിലും അണി നിരക്കും. ചുരുങ്ങിയത് 25-30 കിലോമീറ്റര്‍ ദൂരമെങ്കിലും റാലി കടന്നു പോകും. റാലി സമാപിക്കുന്ന സ്ഥലങ്ങളില്‍ നുക്കാഡ് സഭ എന്ന പേരില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനമാണ് ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ബറോസ മീറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബറോസ റാലി ആസൂത്രണം ചെയ്തിരിക്കുന്നത്.

Continue Reading

india

തനിക്കെതിരെ ആരൊക്കെ കൂടോത്രം നടത്തുന്നു; പരാതിയുമായി യു.പിയിലെ ബി.ജെ.പി എം.എല്‍.എ

താന്‍ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Published

on

തനിക്കെതിരെ കൂടോത്രം നടത്താന്‍ ശ്രമം നടന്നുവെന്ന പരാതിയുമായി ബി.ജെ.പി എം.എല്‍.എ ലോകേന്ദ്ര പ്രതാപ് സിങ്. ഫേസ്ബുക്കിലൂടെയാണ് കൂടോത്രത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. യു.പിയില്‍ നിന്നുള്ള എം.എല്‍.എയാണ് ലോകേന്ദ്ര പ്രതാപ് സിങ്.

വിത്തുകള്‍, എം.എല്‍.എയുടെ ഫോട്ടോ, ചുവന്ന തുണി, കുങ്കുമം, കു?പ്പിയിലുള്ള ചുവന്ന നിറത്തിലുള്ള ദ്രാവകം എന്നിവ കൂടോത്രത്തിനായി ഉപയോഗിച്ചുവെന്ന് എം.എല്‍.എ പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

താന്‍ ശിവഭഗവാന്റെ ഭക്തനാണെന്നും ഇത്തരം കൂടോത്രം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്‍ ചന്ദ്രനിലെത്തുമ്പോഴാണ് അശാസ്ത്രീയമായ ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. നമ്മള്‍ ചന്ദ്രനിലെത്തി. എന്നാല്‍, ഇപ്പോഴും ചില ആളുകള്‍ ദുര്‍മന്ത്രവാദത്തിലാണ് വിശ്വസിക്കുന്നത്. ദൈവം അവര്‍ക്ക് ബുദ്ധി നല്‍കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Continue Reading

Trending