പോര്‍ട്ട് ലൂയിസ്: സാമ്പത്തിക ക്രമക്കേസ് ആരോപണത്തെത്തുടര്‍ന്ന് മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരീബ് ഫക്കീം സ്ഥാനമൊഴിയുന്നു. സംഭാവന പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. അടുത്തയാഴ്ച പ്രസിഡന്റ് സ്ഥാനമൊഴിയുമെന്ന് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്താണ് അറിയിച്ചത്.
മൗഷീഷ്യസില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് വസ്ത്രങ്ങളും ആഭരങ്ങളും വാങ്ങിയെന്നാണ് പ്രസിഡന്റിനെതിരായ ആരോപണം. ഇറ്റലിയിലും ദുബൈയിലുമായി പ്രസിഡന്റ് വന്‍ തുക ചെലവഴിച്ച് ഷോപ്പിങ് നടത്തിയെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ താന്‍ അധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രസിഡന്റിന്റെ അവകാശവാദം.