Culture

മഞ്ചേശ്വരം ചര്‍ച്ച് പരിസരത്ത് നിന്നും പ്രകടനമായെത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍ പത്രിക സമര്‍പ്പിച്ചു

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 30, 2019

ഉപ്പള: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മഞ്ചേശ്വരം ബി.ഡി.ഒ മുമ്പാകെയാണ് പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പത്തര മണിയോടെ ഉപ്പള ലീഗ് ഓഫീസില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരോടൊപ്പം പുറപ്പെട്ട് മഞ്ചേശ്വരം ചര്‍ച്ച് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറി സുബ്ബയ്യറൈ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, യു.ഡി.എഫ് നേതാക്കളായ ടി.എ മൂസ , എം. അബ്ബാസ്, മഞ്ജുനാഥ് ആള്‍വ, എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹിന്‍ ഹാജി, ടി.ഇ അബ്ദുല്ല, കരുണ്‍ താപ്പ, എ ഗോവിദ്ധന്‍ നായര്‍, കരിവെള്ളൂര്‍ വിജയന്‍, എം.എച്ച് ജനാര്‍ദ്ധനന്‍, അസീസ് മരിക്ക, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ബാലകൃഷ്ണന്‍ പെരിയ, മെട്രോ മുഹമ്മദ് ഹാജി, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, ഹര്‍ഷാദ് വൊര്‍ക്കാടി, സെഡ്.എ കയ്യാര്‍ തുടങ്ങിയ നിരവധി പേര്‍ പത്രിക സമര്‍പ്പണത്തിനെത്തിയിരുന്നു.