കോട്ടയം: കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രദേശത്തെ വീടുകളില്‍ വെള്ളപൊങ്ങി. ഈരാറ്റുപേട്ടക്കു സമീപം പനയ്ക്കപ്പാലം ജംഗ്ഷനിലെ എല്ലാ വീടുകളും വെള്ളത്തിനടിയിലാണ്. ഉരുള്‍പ്പൊട്ടല്‍ ഭീതിയിലാണ് പ്രദേശത്തെ ജനങ്ങള്‍. കലങ്ങി മറിഞ്ഞ് വെള്ളം വരുന്നതിനാല്‍ എവിടെയോ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.