ലക്നോ: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മേൽപ്പാലം തകർന്നത് നിർമാണ വീഴ്ചയെ തുടർന്നാണെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് സംഭവവുമായി എട്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ബ്രിഡ്ജ് കോര്‍പ്പറേഷനിലെ(യുപിബിസി) ഏഴ് എന്‍ജിനീയര്‍മാരും ഒരു കരാറുകാരനുമാണ് അറസ്റ്റിലായത്. മുന്‍ പ്രൊജക്ട് മാനേജര്‍ ജണ്ഡ ലാല്‍, ചീഫ് പ്രൊജക്ട് മാനേജര്‍ ഹരിഷ്ചന്ദ്ര തിവാരി, കരാറുകാരനായ സാഹേബ് ഹുസൈന്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

മെയ് 15നാണ് മേല്‍പ്പാലം തകര്‍ന്നുവീണത്. സംഭവത്തില്‍ 19 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.