ഇസ്‌ലാം മതത്തിലേക്ക് മാറിയതിനെക്കുറിച്ച് സിനിമാ-സീരിയല്‍ നടി മീനു കുര്യന്‍. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിച്ചത് ഖുര്‍ആനില്‍ നിന്നാണെന്ന് മീനു പറയുന്നു. ഫേസ്ബുക്കിലാണ് മീനു മതം മാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. 48മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന മീനുവിന് ഖുര്‍ആനാണ് പല സംശയങ്ങള്‍ക്കും ഉത്തരം നല്‍കിയത്. റംസാന്‍ നോമ്പെടുക്കാന്‍ ആഗ്രഹിക്കുകയും അത് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തുവെന്ന് താരം പറയുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഖുര്‍ആന്‍ ഉള്‍പ്പെടെ പലരും ഒരുപാട് പുസ്തകങ്ങള്‍ അയച്ചുതന്നു. അങ്ങനെ താന്‍ ഖുര്‍ആന്‍ വായിച്ചുതുടങ്ങുകയായിരുന്നുവെന്നും തന്റെ പല സംശയങ്ങള്‍ക്കും ഉത്തരം ഖുര്‍ആനില്‍ നിന്നും ലഭിച്ചുവെന്നും മീനു പറയുന്നു.

ടാ തടിയാ, കലണ്ടര്‍, പ്രമുഖന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനിച്ചിട്ടുള്ള മീനുകുര്യന്‍ ഇപ്പോള്‍ മീനു മുനീര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മുനീറാണ് മീനുവിന്റെ ഭര്‍ത്താവ്.

watch video: