മാഡ്രിഡ്: ബാര്‍സിലോണ സൂപ്പര്‍ താരം ലിയോ മെസിക്ക് അടുത്ത മാസം പ്രായം 30. ഇന്നലെ അദ്ദേഹം സ്വന്തം ക്ലബിനായി മുപ്പതാമത് കപ്പും സ്വന്തമാക്കി. കിംഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ബാര്‍സിലോണ അലാവസിനെ 3-1ന് തകര്‍ത്തപ്പോള്‍ ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് സാക്ഷാല്‍ മെസി തന്നെ. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ടിപ്പിക്കല്‍ മെസി ഗോള്‍. ഒന്നാം പകുതിയുടെ അവസാനത്തില്‍ കുട്ടുകാരന് ഗോളടിക്കാന്‍ ടിപ്പിക്കല്‍ മെസി ക്രോസ്. മല്‍സരത്തിന് ശേഷം കപ്പുമായി പോസ് ചെയ്യുമ്പോള്‍ മെസിക്ക് അരികില്‍ മകനുണ്ടായിരുന്നു. ഇനിയും കപ്പുകള്‍ ധാരാളം വാങ്ങാനുണ്ടെന്ന ഭാവത്തിലായിരുന്നു സൂപ്പര്‍ താരം.