സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ഐസ്‌ലാന്റിനെതിരായ മത്സരം സമനിലയില്‍ ആയതിനെക്കുറിച്ച് അര്‍ജന്റീനയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചതായി മെസ്സി പറഞ്ഞു.

പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെട്ടതാണ് മത്സരഫലം നിര്‍ണയിച്ചത്. കളിയില്‍ വിജയം അര്‍ഹിച്ചിരുന്നുവെന്നും അവസരം താന്‍ നഷ്ടപ്പെടുത്തിയെന്നും മെസ്സി പറഞ്ഞു.

ആ പിഴച്ച കിക്ക് തകര്‍ത്തത് അര്‍ജന്റീനയന്‍ ആരാധകരുടെ ഹൃദയത്തെയാണ്. അതിനാല്‍ അവരോട് നീതി പുലര്‍ത്താന്‍ അര്‍ജന്റീയന്‍ ടീം വീറോടെ തിരിച്ചുവരുമെന്നും മെസ്സി പ്രതികരിച്ചു.

കോപ്പ അമേരിക്ക ഫൈനലില്‍ ചിലിക്കെതിരെ പെനാല്‍റ്റി പുറത്തേക്കടിച്ചതിന്റെ ആവര്‍ത്തനമായി ഐസ്‌ലാന്റിനെതിരായ മത്സരവും. എന്നാല്‍ മെസ്സി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈയൊരു പിഴവു കൊണ്ട് മെസ്സിയെയും ഈയൊരു സമനില കൊണ്ട് അര്‍ജന്റീനയെയും എഴുതിത്തള്ളാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.