Connect with us

india

മി​ഗ്ജോം: ചെന്നൈയിൽ മരണം 12; കുടിവെള്ളം കിട്ടാനില്ല, അവശ്യസാധനങ്ങൾക്ക് ക്ഷാമം

വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

Published

on

മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി കാലാവസ്ഥ പ്രതികൂലമായതോടെ കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി.

ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ല. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 10 മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.

india

ഇന്നലെ ഞങ്ങള്‍ സിഇസിയെ തിരയുകയായിരുന്നു, പക്ഷേ ഒരു പുതിയ ബിജെപി വക്താവിനെ കണ്ടെത്തി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

Published

on

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. കൂടാതെ ‘ബിജെപി വക്താവ്’ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് തള്ളിക്കളയുന്നില്ല.

വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്കും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും മറുപടി നല്‍കുന്നതില്‍ സിഇസി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.

‘ഭരണഘടന ഒരു സാധാരണ പൗരന് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള ബോഡിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് CEC മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നത് നമുക്ക് കാണാന്‍ കഴിയും,’ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടവകാശത്തിന്റെ സംരക്ഷകനാണെന്നും സുപ്രധാനമായ ഭരണഘടനാ സ്ഥാപനമായിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അതിന് കഴിയുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.

Continue Reading

india

എത്ര ആര്‍.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? മോദിയോട് ചോദ്യങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു.

Published

on

എത്ര ആര്‍.എസ്.എസ്സുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് ജയിലില്‍ പോയിട്ടുണ്ട്? ആര്‍.എസ്.എസ് സ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ലേ? സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തില്‍ ആര്‍.എസ്.എസ്സിനെ പ്രശംസിച്ച മോദിക്കെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നവരാണ് ആര്‍എസ്എസ് എന്ന് ഖാര്‍ഗെ പറഞ്ഞു. സ്വാതന്ത്ര്യ സമര സമയത്ത് ആര്‍എസ്എസിന്റെ എത്ര അംഗങ്ങള്‍ ജയിലില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. സസറാമില്‍ നടന്ന വോട്ടര്‍ അധികാര്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിമര്‍ശനം. ‘നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയവരാണ് നമുക്ക് വോട്ടവകാശം നല്‍കിയത്. അതിനെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ വെല്ലുവിളിച്ചത്. ആര്‍എസ്എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരായിരുന്നു. അവര്‍ മഹാത്മാഗാന്ധിയെ ജനങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തി. എത്ര ആര്‍എസ്എസുകാര്‍ സ്വാതന്ത്ര്യ സമരകാലത്ത് തൂക്കിലേറ്റപ്പെട്ടു?പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ജനാധിപത്യവും വോട്ടവകാശവുമെല്ലാം അപകടത്തിലാണ്’ എന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി അപകടകാരിയാണെന്നും അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ നിങ്ങളുടെ അവകാശങ്ങളെല്ലാം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി; ഇന്‍ഡ്യ സഖ്യം

യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു.

Published

on

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് ഇന്‍ഡ്യ മുന്നണി. മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്നും യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു. അതേസമയം എന്തിനാണ് എസ്‌ഐആര്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന്‍ വിശദീകരിച്ചില്ലെന്നും ഇന്‍ഡ്യ മുന്നണി നേതാക്കള്‍ ആരോപിച്ചു.

ചോദ്യം ചോദിക്കുന്ന ആളുകളോട് വിവേചനപൂര്‍വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ വക്താവായി മാറിയെന്നും ഇന്‍ഡ്യ സഖ്യത്തിലെ ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.

ഇന്ന് ചേര്‍ന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ ഗ്യാനേഷ് കുമാറിനെ എങ്ങനെ ഇംപീച്ച് ചെയ്ത് പുറത്താക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

Continue Reading

Trending