ന്യൂഡല്‍ഹി: വിശ്വാസം തെളിയിക്കാന്‍ ആളുകള്‍ കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. ആഘോഷങ്ങള്‍ ആഢംബരമാക്കണമെന്നോ വിശ്വാസം തെളിയിക്കാന്‍ ആളുകള്‍ കൂട്ടംകൂടണമെന്നോ ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാതലത്തില്‍ ആഘോഷങ്ങള്‍ വീടുകള്‍ക്കുള്ളില്‍ പരിമിതപ്പെടുത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംഘടിതമായ ആഘോഷങ്ങള്‍ നടത്തുന്നത് വലിയ അപകടം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

തണുത്ത കാലാവസ്ഥ വൈറസ് വ്യാപനം കൂട്ടും. അതിനാല്‍ വരാനിരിക്കുന്ന ശൈത്യകാലം നിര്‍ണായകമാണ്. പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ പരിരക്ഷ ഉറപ്പാക്കാന്‍ ഒന്നിലധികം കമ്പനികളെ പങ്കാളികളാക്കുമെന്നും ഹര്‍ഷ്‌വര്‍ധന്‍ വ്യക്തമാക്കി.