തൃശൂര്‍: കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍നിന്നു ദീപാ നിശാന്തിനെയും എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. സാറാ ജോസഫ് ചെയര്‍പേഴ്‌സണും സി രാവുണ്ണി കണ്‍വീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ‘ഭരണഘടനക്കൊപ്പം, ലിംഗനീതിക്കൊപ്പം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ജനാഭിമാന സംഗമം. സ്വാമി അഗ്‌നിവേശാണു സംഗമം ഉദ്ഘാടനം ചെയ്യുന്നത്.

എസ് കലേഷിന്റെ കവിതമോഷണ സംഭവം വിവാദമായിരുന്നു. കവിത തന്റേതാണെന്ന് ആദ്യഘട്ടത്തില്‍ ദീപാ നിഷാന്ത് പറഞ്ഞുവെങ്കിലും പിന്നീടാണ് സുഹൃത്ത് ശ്രീചിത്രന്‍ അയച്ചുതന്നതാണെന്ന് വെളിപ്പെടുത്തുന്നത്. വിഷയത്തില്‍ കലേഷിനോടും കേരളീയ പൊതുസമൂഹത്തോടും ദീപാനിഷാന്ത് മാപ്പു ചോദിച്ചിരുന്നു.