മലപ്പുറമെന്ന മത സൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ നാടിനെതിരെ വിദ്വേശ പ്രചരണം നടത്തുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ ഈ രാജ്യത്ത് ആരുമില്ലേയെന്ന് എം.കെ മുനീര്‍ എം.എല്‍.എ. മലപ്പുറമെന്നാല്‍ അങ്ങാടിപ്പുറത്തെ ഗോപുര നടക്ക് തീപിടിച്ചപ്പോള്‍ അതണക്കാന്‍ ഓടിയെത്തിയ ശിഹാബ് തങ്ങളുടെ നാടാണെന്നും സുദൃഢമായ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ആരു കൈ ഉയര്‍ത്തിയാലും അവരെ പിടിച്ച് കെട്ടേണ്ടതുണ്ടെന്നും മുനീര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുനീറിന്റെ ആവശ്യം