ചെന്നൈ: പ്രതിപക്ഷ എം.എല്‍.എമാരെ ഉള്‍പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ചു. എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്‌കര്‍ അടങ്ങുന്നതാണ് ടാസ്‌ക്‌ഫോഴ്‌സ്. മുഖ്യമന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍.

ഡോ. ഏഴിലന്‍ (ഡി.എം.കെ), ജി.കെ. മണി (പി.എം.കെ), എ.എം. മണിരത്‌നം (കോണ്‍ഗ്രസ്), നഗര്‍ നാഗേന്ദ്രന്‍ (ബി.ജെ.പി), സൂസന്‍ തിരുമലൈകുമാര്‍ (എം.ഡി.എം.കെ), എസ്.എസ്. ബാലാജി (വി.സി.കെ), ടി. രാമചന്ദ്രന്‍ (സി.പി.ഐ), ഡോ. ജവഹറുല്ല (എം.എം.കെ), ആര്‍. ഈശ്വരന്‍ (കെ.എം.ഡി.കെ), ടി. വേല്‍മുരുകന്‍ (ടി.വി.കെ), പുവൈ ജഗന്‍ മൂര്‍ത്തി (പി.ബി), നാഗൈ മാലി (സി.പി.എം) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.