ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് എം.എല്‍.ഐ. ഇനിയും സഹായം വൈകിയാല്‍ പതിനായിരങ്ങള്‍ മരിച്ചു വീഴുമെന്ന് വ്യക്തമാക്കി ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്. ചെങ്ങന്നൂരില്‍ അതിഭീതിതമായ സാഹചര്യമാണുള്ളതെന്നും എത്രയും പെട്ടെന്ന് തങ്ങളെ സഹായിക്കണമെന്നും അല്ലാത്തപക്ഷം നിരവധി പേര്‍ മരിച്ചുവീഴുമെന്നും അദ്ദേഹം ഫേബ്‌സുക്ക് ലൈവില്‍ പറഞ്ഞു.
‘ ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ… ഞാന്‍ കാലുപിടിച്ച് പറയാം. ഞങ്ങളെ ഒന്ന് സഹായിക്കൂ, എല്ലാവരും മരിച്ചുപോകും. എന്റെ നാട്ടിലെ അമ്പതിനായിരം പേരും മരിച്ചു പോകും. ഞങ്ങളെ ഒന്ന് സഹായിക്ക്. എയര്‍ലിഫ്റ്റിങ് അല്ലാതെ രക്ഷപ്പെടുത്താന്‍ മറ്റൊരു മാര്‍ഗമില്ല’; സജി ചെറിയാന്‍ പറഞ്ഞു.