കണ്ണൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കെതിരെ മന്ത്രി എംഎം മണി രംഗത്ത്. പൊലീസ് നടപടിയെ ന്യായീകരിച്ച മന്ത്രി മഹിജയും കുടുംബവും യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കൈയിലാണെന്ന് ആരോപിച്ചു. പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ല. ഡിജിപി ഓഫീസിനു മുന്നില്‍ ആരു സമരം നടത്തിയാലും അറസ്റ്റു ചെയ്യും. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മണി പൊലീസിനെ ന്യായീകരിച്ചത്. സര്‍ക്കാറിന്റെ ഭാഗത്തു നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി മണി പറഞ്ഞു.