Connect with us

More

രാഷ്ട്രീയ വിമര്‍ശനമല്ല; ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ പോയി നേരില്‍ കാണണമെന്ന് പിണറായിയോട് ബല്‍റാം

Published

on

തിരുവനന്തപുരം: പോലീസ് അത്രിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ സന്ദര്‍ശിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ. രാഷ്ട്രീയപരമായി അല്ല ഈ വിമര്‍ശനം എന്ന് പറഞ്ഞാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ ഒന്നു പോയി നേരില്‍ കാണണമെന്ന് ബല്‍റാ്ം പോസ്റ്റില്‍ ആവശ്യപ്പെടുന്നു. പോലീസ് നടത്തിയ അതിക്രമത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയോട് ക്ഷമാപണം നടത്തണമെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മിസ്റ്റര്‍ പിണറായി വിജയന്‍,
ഞാന്‍ നിങ്ങളുടെ പതിവ് വിമര്‍ശകനാണ്.
രാഷ്ട്രീയമായി നിങ്ങളൊന്ന് ക്ഷീണിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നയാളുമാണ്.
എന്നാല്‍ ഇനിപ്പറയുന്നത് അതിന്റെയടിസ്ഥാനത്തില്‍ കാണരുത്, ദയവായി.
നിങ്ങള്‍ ദുരഭിമാനം വെടിഞ്ഞ് ആ അമ്മയെ ഒന്ന് നേരില്‍ പോയി കാണണം.
നിങ്ങളുടെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിന്റെ പേരില്‍ ആ മാതൃഹൃദയത്തോട് ക്ഷമാപണം നടത്തണം. നിങ്ങളെ അളവില്ലാതെ ആരാധിച്ച, നിങ്ങളിലെ പാടിപ്പുകഴ്ത്തപ്പെട്ട ധീരതയില്‍ അതിരില്ലാതെ വിശ്വസിച്ച ഒരു മകന്‍ അവര്‍ക്കുണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റ് അനുഭാവിയായ ആ അമ്മക്ക് ഇപ്പോഴും ചില പ്രതീക്ഷകള്‍ നിങ്ങളില്‍ ബാക്കിയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ആ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും തകര്‍ന്നാല്‍ അത് പിണറായി വിജയനെന്ന വിഗ്രഹത്തിന്റെ തകര്‍ച്ച മാത്രമായിരിക്കില്ല, നമ്മുടെ ജനാധിപത്യത്തില്‍ ഒരു സാധാരണ വീട്ടമ്മക്ക് അവശേഷിക്കുന്ന പ്രതീക്ഷയുടെ പൂര്‍ണ്ണത്തകര്‍ച്ച ആയിരിക്കും.
ഓര്‍ക്കുക,
നിങ്ങളിപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന്.
ഒന്നുകൂടി ഓര്‍ക്കുക,
നിങ്ങളുടെ ആ പദവി എല്ലാക്കാലത്തേക്കുമുള്ളതല്ല എന്ന്.
അതുകൊണ്ട് മിസ്റ്റര്‍ പിണറായി വിജയന്‍,
ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു,
നിങ്ങള്‍ ആ അമ്മയെ നേരില്‍പ്പോയി കാണണം. നിങ്ങള്‍ക്കറിയാവുന്ന ഏറ്റവും മാന്യമായ ഭാഷയില്‍ ക്ഷമാപണം നടത്തണം.

 

kerala

ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ഉമ തോമസ് എംഎല്‍എ; നാളെ ആശുപത്രി വിടും

44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസ് ഡിസ്ചാർജ് ആകുന്നത്

Published

on

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസ് ഡിസ്ചാർജ് ആകുന്നത്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോ​ഗ്യസ്ഥിതി ​ഗുരുതരമായി തുടരുകയും ചെയ്തത്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഉമ തോമസ് എംഎൽഎ ചെയ്തു കൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎൽഎ പോവുക. സ്വന്തം വീടിന്‍റെ അറ്റകുറ്റ പണികൾക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.
നാളെ വൈകിട്ട് കൊച്ചി റെനെ മെഡിസിറ്റിയിലെ ഡോക്ടർമാർ എംഎൽഎയ്ക്കൊപ്പം മാധ്യമങ്ങളെ കാണും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മൃദംഗ നാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമ തോമസ് അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

Continue Reading

india

റോഹിങ്ക്യൻ കുട്ടികൾക്ക്​ സ്കൂൾ പ്രവേശനത്തിൽ വിവേചനം പാടില്ല: സുപ്രിംകോടതി

Published

on

ന്യൂഡൽഹി: സ്കൂൾ പ്രവേശനത്തിൽ റോഹിങ്ക്യൻ കുട്ടികളോട് വിവേചനം പാടില്ലെന്ന്​ സുപ്രിംകോടതി. റോഹിങ്ക്യൻ അഭയാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലും ആശുപത്രികളിലും പ്രവേശനം നൽകാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹരജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്​തമാക്കി. ഇതുസംബന്ധിച്ച്​ റോഹിങ്ക്യ ഹ്യൂമൻ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന എൻ‌ജി‌ഒയാണ്​ കോടതിയെ സമീപിച്ചത്​.

റോഹിങ്ക്യൻ കുടുംബങ്ങൾ എവിടെയാണ് താമസിക്കുന്നത്, ആരുടെ വീട്ടിലാണ് താമസം, അവരുടെ വിവരങ്ങൾ എന്തൊക്കെയാണെന്ന് മാത്രമാണ് കോടതിക്ക് അറിയേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ്​ എന്നിവരടങ്ങിയ ബെഞ്ച് വ്യക്​തമാക്കി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്സിആർ) കാർഡുകളുണ്ടെന്ന് എൻ‌ജി‌ഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ഇതിന്‍റെ വിശദാംശങ്ങളുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഹിങ്ക്യൻ കുടുംബങ്ങൾക്ക് ഈ കാർഡുകൾ ഉണ്ടെങ്കിൽ എൻ‌ജി‌ഒയ്ക്ക് വിവരങ്ങൾ നൽകുന്നത് എളുപ്പമാകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടർന്ന് കോടതിയിൽ കൂടുതൽ വിവരങ്ങൾ നൽകാൻ ഗോൺസാൽവസ് സമയം തേടി. പത്ത് ദിവസത്തിന് ശേഷം കേസ് കൂടുതൽ വാദം കേൾക്കാനായി സുപ്രിംകോടതി മാറ്റിവച്ചു.

റോഹിങ്ക്യൻ അഭയാർത്ഥികൾ നഗരത്തിൽ എവിടെയാണ് താമസിക്കുന്നതെന്നും അവർക്ക് ലഭ്യമായ സൗകര്യങ്ങൾ എന്തൊക്കെയാണെന്നും കോടതിയെ അറിയിക്കാൻ സുപ്രിംകോടതി ജനുവരി 31ന് എൻ‌ജി‌ഒയോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ താമസസ്ഥലങ്ങൾ സൂചിപ്പിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഗോൺസാൽവസിനോട് ആവശ്യപ്പെട്ടു.

Continue Reading

kerala

നഴ്സിം​ഗ് കോളേജിലെ റാ​ഗിം​ഗ്: കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

റിമാൻഡ് ചെയ്ത പ്രതികളെ കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റും

Published

on

കോട്ടയം: കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ കോടതിയിലാണ് ഹാജരാക്കിയത്. റിമാൻഡ് ചെയ്ത പ്രതികളെ കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റും. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാ​ഗിം​ഗ് ചെയ്തിരുന്നുവെന്നും നിരന്തരമായി വിദ്യാർത്ഥികളോട് പണം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയിരുന്നു. റാഗിം​ഗ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ബിഎൻഎസ് 118, 308, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

 

Continue Reading

Trending