ജയ്പൂര്‍: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നിന്ദ്യമായ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി നടത്തുന്ന കോണ്‍ഗ്രസിലെ ആ ‘വിധവ’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം.

മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാണ്. വളരെ മോശം പരാമര്‍ശമാണ് മോദി നടത്തിയതെന്നും ഒരു പ്രധാനമന്ത്രിയുടെ അന്തസിന് ചേര്‍ന്ന വാക്കുകളല്ല ഇതെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു.