Connect with us

Culture

മോദിയുടെ ‘ഗ്യാസ് തള്ള്’; രൂക്ഷ പരിഹാസവുമായി സോഷ്യല്‍ മീഡിയ

Published

on

അഴുക്കുചാലുകളിലെ വിഷവാതകങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘കണ്ടെത്തലി’നെ പരിഹസിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ‘ഗ്യാസ് സാങ്കേതിക വിദ്യ’ മോദി ശ്രോതാക്കള്‍ക്കു മുന്നില്‍ വിശദീകരിച്ചത്. അഴുക്കുചാലിലെ ഗ്യാസ് ശേഖരിക്കാമെന്നും അതുപയോഗിച്ച് ചായയുണ്ടാക്കാമെന്നുമുള്ള മോദിയുടെ വിശദീകരണം വന്‍ പരിഹാസത്തിനാണ് വഴിതുറന്നത്.

‘ഒരു ചെറിയ നഗരത്തില്‍ അഴുക്കുചാലിനു സമീപം ഒരു ചായക്കാരനുണ്ടായിരുന്നു. വിഷവാതകം നിറഞ്ഞ അഴുക്കുചാലില്‍ നിന്ന് ദുര്‍ഗന്ധം വരാറുണ്ടായിരുന്നു. ഒരു ദിവസം ചായക്കാരന് ഒരു ബുദ്ധിയുദിച്ചു. അയാള്‍ ഒരു പാത്രം അഴുക്കുചാലിനു മുകളില്‍ കമഴ്ത്തി പിടിക്കുകയും അതില്‍ ദ്വാരമിട്ട് ഒരു പൈപ്പ് സ്ഥാപിച്ച് ആ ഗ്യാസ് ഉപയോഗിച്ച് ചായയുണ്ടാക്കുകയും ചെയ്തു. സിംപിള്‍ ടെക്‌നോളജി!’ എന്നാണ് മോദി പറഞ്ഞത്. വീട്ടിലെ മാലിന്യങ്ങള്‍ ഉപയോഗിച്ച് ഗ്യാസ് പ്ലാന്റ് ഉണ്ടാക്കി അതില്‍ നിന്നുള്ള ഗ്യാസ് ട്രാക്ടറിന്റെ ടയര്‍ ട്യൂബില്‍ നിറച്ച് പാടത്തേക്ക് കൊണ്ടുപോകുന്ന കര്‍ഷകന്റെ കഥയും മോദി പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നടക്കം ആയിരക്കണക്കിനാളുകള്‍ മോദിയുടെ ഗ്യാസ് കണ്ടുപിടുത്തത്തെ പരിഹസിച്ചു. ‘ശാസ്ത്രജ്ഞന്മാര്‍ പുതിയ ഗ്യാസ് കണ്ടുപിടിച്ചു: മിത്രോജന്‍’ എന്ന തലക്കെട്ടിലാണ് കോണ്‍ഗ്രസ് മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

അഴുക്കുചാലില്‍ നിന്ന് ഗ്യാസിന്റെ കണ്ടുപിടുത്തം നടത്തിയ മോദിക്ക് അടുത്ത വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബൈല്‍ സമ്മാനം കിട്ടുമെന്ന് യുനസ്‌കോ പ്രഖ്യാപിച്ചതായി സഞ്ജീവ് ഭട്ട് ഐ.പി.എസ് കുറിച്ചു.

അതേസമയം, മാലിന്യങ്ങളില്‍ നിന്ന് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന സങ്കീര്‍ണ പ്രക്രിയയുമായി സമീകരിച്ച് മോദിയുടെ ‘കണ്ടുപിടുത്ത’ത്തെ ന്യായീകരിക്കാന്‍ ഭക്തന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.എന്നാല്‍, ഇതിനെ പൊളിച്ചടുക്കുന്ന മറുപടികളും സുലഭമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; പ്രകാശ് രാജ്

”മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,” പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. മമ്മൂട്ടി ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിലാണ്, എന്നാല്‍ ഇപ്പോഴും യുവതാരങ്ങള്‍ക്ക് പ്രചോദനമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

”മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,” പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

‘വേടന്‍’ യുവതലമുറയുടെ ശബ്ദമാണെന്നും, അതിലെ പ്രകടനം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ഉന്നതിമുറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹത നേടിക്കൊടുത്തത്.

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം ‘പേട്രിയറ്റ്’ ഉടന്‍ റിലീസിന് എത്തും. അനാരോഗ്യത്തെ തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം സെറ്റിലെത്തിയ മെഗാസ്റ്റാറിനെ ആരാധകര്‍ വന്‍വരവേല്‍പ്പോടെ സ്വീകരിച്ചു. ‘കളങ്കാവല്‍’ അടക്കമുള്ള ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിനെത്തും.

1984-ല്‍ ഐ.വി. ശശിയുടെ ‘അടിയൊഴുക്കുകള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഏറ്റവും കൂടുതല്‍ തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടനെന്ന റെക്കോര്‍ഡ് ഇപ്പോള്‍ മമ്മൂട്ടിക്കാണ്.

 

Continue Reading

Film

അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര് തൂക്കി; മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്

പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ചിത്രം ഒന്‍പത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

Published

on

തൃശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ വന്‍ വിജയം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്. പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ചിത്രം ഒന്‍പത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രഹണം തുടങ്ങി പ്രധാന വിഭാഗങ്ങളിലൊക്കെയും അവാര്‍ഡ് സ്വന്തമാക്കി ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.

ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ നേടി. മികച്ച തിരക്കഥാകൃത്തായും ചിദംബരമിനാണ് ബഹുമതി. മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, മികച്ച സ്വഭാവനടന്‍ സൗബിന്‍ ഷാഹിര്‍, മികച്ച സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം, മികച്ച ശബ്ദരൂപകല്പന ഷിജിന്‍ മെല്‍വിന്‍, മികച്ച കലാസംവിധായകന്‍ അജയന്‍ ചാലിശേരി, മികച്ച ഗാനരചയിതാവ് വേടന്‍ (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്നിവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു.

”കുട്ടേട്ടാ… പിള്ളേരേ…” എന്ന സൗഹൃദത്തിന്റെ ചൂടും ”ലൂസ് അടിക്കടാ” എന്ന വാചകവും ഗുണാകേവിന്റെ നിഗൂഢതയും ഒരുമിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്‌നെ പ്രേക്ഷക പ്രിയ ചിത്രമാക്കി. ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സില്‍ ഇടം നേടിയ ഈ ചിത്രം ആഗോള ബോക്സ് ഓഫിസില്‍ 200 കോടി രൂപയുടെ കളക്ഷന്‍ നേടി മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ജാന്‍-എ-മന്‍ ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ സര്‍വൈവല്‍ ത്രില്ലര്‍ 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നുള്ള ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര ചെയ്യുകയും അവിടെ അവരെ കാത്തിരുന്ന അപകടകരമായ സംഭവവികാസങ്ങളാണ് കഥയുടെ ആധാരം. കൊടൈക്കനാലിലെ ”ഡെവിള്‍സ് കിച്ചന്‍” (ഗുണാ കേവ്‌സ്) ആണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.

പ്രശസ്ത സിനിമ വെബ്സൈറ്റ് കങഉയ പുറത്തിറക്കിയ 2024ലെ ജനപ്രിയ സിനിമകളുടെ പട്ടികയിലും മഞ്ഞുമ്മല്‍ ബോയ്‌സ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിരാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ അസൗകര്യം മൂലം മാറ്റിവെച്ചിരുന്നു. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നത്. അവയില്‍ നിന്നും തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി വിലയിരുത്തിയത്.

 

Continue Reading

Film

‘ഇത് എന്റെ മാത്രം നേട്ടമല്ല”; ഷംല ഹംസ

”വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി,” എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.

Published

on

തൃശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത ഷംല ഹംസ, പുരസ്‌കാരനേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചു. ”വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി,” എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.

”ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ കഥാപാത്രം എനിക്ക് ചെയ്യാനാകും എന്ന് തോന്നിയതാണ്. ഫാത്തിമയെ ജീവിച്ച അനുഭവം തന്നെയാണ് ഈ അംഗീകാരത്തിലേക്ക് എന്നെ നയിച്ചത്,” ഷംല പറഞ്ഞു.

മറ്റ് താരങ്ങളില്‍ നിന്നുമുള്ള പിന്തുണ ഏറെ പ്രാധാന്യമുള്ളതാണെന്ന് നടി കൂട്ടിച്ചേര്‍ത്തു. ”ഇത് എന്റെ മാത്രം നേട്ടമല്ല. മുഴുവന്‍ സംഘത്തിന്റെയും കൂട്ടായ ശ്രമമാണ് ഈ വിജയം. ഞാന്‍ ഇപ്പോഴും ഒരു തുടക്കക്കാരിയാണ്, ഈ പുരസ്‌കാരം മുന്നോട്ടുപോകാനുള്ള പ്രചോദനമാണ്,” എന്നും ഷംല വ്യക്തമാക്കി.

അതേ ചിത്രമായ ഫെമിനിച്ചി ഫാത്തിമ മുഖാന്തിരം ഫാസില്‍ മുഹമ്മദ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ”വലിയ സന്തോഷം. ഇനിയും നല്ല സിനിമകള്‍ ചെയ്യാനുള്ള കരുത്ത് തന്നതാണ് ഈ അംഗീകാരം,” എന്നാണ് സംവിധായകന്റെ പ്രതികരണം.

ഒരു സാധാരണ സ്ത്രീയായ ഫാത്തിമയുടെ കുടുംബജീവിതത്തെയും, അവരുടെ ജീവിതത്തില്‍ ഒരു പഴയ ‘കിടക്ക’ കൊണ്ടുവന്ന മാറ്റങ്ങളെയുമാണ് ചിത്രം ആസ്പദമാക്കുന്നത്. ഷംലയോടൊപ്പം കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, പ്രസീത, രാജി ആര്‍. ഉന്‍സി, ബബിത ബഷീര്‍, ഫാസില്‍ മുഹമ്മദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

 

Continue Reading

Trending