തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്താന്‍ സാധ്യത. ഈമാസം 29ന് കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചിരിക്കുന്നത്. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സാധാരണ ജൂണ്‍ ഒന്ന് മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഈമാസം ഇരുപതോടെ എത്തുന്ന മണ്‍സൂണ്‍ മേഘം 24ന് ശ്രീലങ്കയില്‍ പെയ്ത് തുടങ്ങുമെന്നും പിന്നീട് കേരളത്തിലേക്ക് എത്തുമെന്നുമാണ് പ്രവചനം. ജൂലായ് പകുതിയോടെ കാലവര്‍ഷം രാജ്യമെമ്പാടും വ്യാപിക്കും. രാജ്യത്തിന്റെ കാര്‍ഷികമേഖലക്കും ജലസംഭരണികള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ 70 ശതമാനവും കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്താന്‍ സാധ്യത. ഈമാസം 29ന് കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചിരിക്കുന്നത്. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും…

Categories: Culture, More, Views
Tags: heavy rain, mansoon, rain, Rain kerala
Related Articles
Be the first to write a comment.