Connect with us

kerala

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്

Published

on

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍ മുതല്‍ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം

Published

on

ല​ഖ്നോ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റ് തോ​ൽ​വി​യോ​ടെ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. അ​സം അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 19.4 ഓ​വ​റി​ൽ 101 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ അ​സം ഏ​ഴ് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​സ​മി​ന്റെ അ​വി​ന​വ് ചൗ​ധ​രി​യാ​ണ് പ്ലെ​യ‍ർ ഓ​ഫ് ദി ​മാ​ച്ച്. ഗ്രൂ​പ് എ-​യി​ൽ മൂ​ന്ന് ജ​യ​വും നാ​ല് തോ​ൽ​വി​യു​മാ​യി 12 പോ​യ​ന്റോ​ടെ നാ​ലാം സ്ഥാ​ന​ത്താ​യി കേ​ര​ളം. ഗ്രൂ​പ്പി​ൽ​നി​ന്ന് മും​ബൈ​യും ആ​ന്ധ്ര​യും സൂ​പ്പ​ർ ലീ​ഗി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​ർ​ന്ന സ​ഞ്ജു സാം​സ​ണി​ന്റെ അ​ഭാ​വ​ത്തി​ൽ അ​ഹ്മ​ദ് ഇ​മ്രാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്. ടോ​സ് നേ​ടി​യ അ​സം ഫീ​ൽ​ഡി​ങ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​മ്രാ​നും രോ​ഹ​ൻ കു​ന്നു​മ്മ​ലും ചേ​ർ​ന്നാ​ണ് വേ​ണ്ടി ഇ​ന്നി​ങ്സ് തു​റ​ന്ന​ത്. സ്കോ​ർ 18ൽ ​നി​ൽ​ക്കെ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ഇ​മ്രാ​ൻ മ​ട​ങ്ങി.

രോ​ഹ​നും കൃ​ഷ്ണ​പ്ര​സാ​ദും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 21 റ​ൺ​സ് ചേ​ർ​ത്തു. എ​ന്നാ​ൽ, 14 റ​ൺ​സെ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദ് അ​വി​ന​വി​ന്റെ പ​ന്തി​ൽ പു​റ​ത്താ​യ​തോ​ടെ ബാ​റ്റി​ങ് ത​ക​ർ​ച്ച തു​ട​ങ്ങി. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ 11ഉം ​സ​ൽ​മാ​ൻ നി​സാ​ർ ഏ​ഴും അ​ബ്ദു​ൾ ബാ​സി​ത് അ​ഞ്ചും റ​ൺ​സി​ൽ വീ​ണു. അ​ഖി​ൽ സ്ക​റി​യ മൂ​ന്നും ഷ​റ​ഫു​ദ്ദീ​ൻ 15ഉം ​റ​ൺ​സ് നേ​ടി. 23 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് ടോ​പ് സ്കോ​റ​ർ. അ​സ​മി​നു​വേ​ണ്ടി സാ​ദ​ക് ഹു​സൈ​ൻ നാ​ലും അ​ബ്ദു​ൽ അ​ജീ​ജ് ഖു​റൈ​ഷി, അ​വി​ന​വ് ചൌ​ധ​രി, മു​ഖ്താ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Continue Reading

kerala

UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്

Published

on

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

Trending