മൂന്നാറില്‍ അനധികൃത കൈയേറ്റ ഭൂമിയിലെ കുരിശു പൊളിച്ചു നീക്കി. സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റങ്ങളാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെ മുതല്‍ ഒഴിപ്പിച്ചു തുടങ്ങിയത്.

വഴിയിലുടനീളം തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘത്തെ തടയാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിട്ടാണ് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ജെ.സി.ബി ഉപയോഗിച്ചാണ് പിന്നീട് വാഹനങ്ങള്‍ നീക്കിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്ഡ പോലീസ് സാനിധ്യമുണ്ട്.