അവസാന പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ വാഹനം ഓടിച്ച് ആഘോഷിക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പാതയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധനെ വാഹനമിടിച്ചത. പരിക്കേറ്റയാള്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിദ്യാര്‍ത്ഥിയോടൊപ്പം രണ്ട് സഹപാഠികളും ഉണ്ടായിരുന്നു.

നോര്‍ത്ത് ദില്ലി കശ്മീര്‍ ഗേറ്റിനു സമീപമായിരുന്നു അപകടം നടന്നത്. രാവിലെ 5.30 നോടടുന്ന സമയത്താണ് അമിത വേഗത്തില്‍ വന്ന കാര്‍ ബസ് ബേയിലേക്ക് ഇടിച്ചു കയറിയത്.

വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ടാം തരം പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം ആഘോഷിച്ചു തീര്‍ക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.