അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെ സുപ്രീം കോടതി വിധി ഇന്ന് വരും.
പനാമപേപ്പര്‍ ചോര്‍ച്ചയിലാണ് നവാസ് ഷരീഫിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വന്നത്.
എന്നാല്‍ നവാസ് ഷരീഫ് ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തെറ്റായി ഒന്നും ചെയ്തില്ലെന്ന നിലപാടിലാ ഷരീഫ്.
അതേസമയം പാക്കിസ്ഥാന്‍ സുപ്രീം കോടതി സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ നവാസ് ഷരീഫ് രാജിവെച്ച് അന്വേഷണം നേരിടേണ്ടി വരും .