തൃത്താല: വീട്ടില്‍ നിന്നു കാണാതായ അമ്മയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കയറ്റത്ത് ആട്ടയില്‍ പടി കുട്ടി അയ്യപ്പന്റെ മകളും മേഴത്തൂര്‍ കുന്നത്തു കാവില്‍ രതീഷിന്റെ ഭാര്യയുമായ ശ്രീജ (28), മക്കളായ അഭിഷേക് (6), അഭിനവ് (4) എന്നിവരെയാണ് ആലൂരിലെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ ആലൂരിലെ വീട്ടില്‍ നിന്ന് ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നങ്ങള്‍ കാരണം ആലൂരിലെ സ്വന്തം വീട്ടിലായിരുന്നു ശ്രീജ താമസിച്ചിരുന്നത്. തൃത്താല പൊലീസ് കേസെടുത്തു.