ദക്ഷിണാഫ്രിക്കയില്‍ ഗര്‍ഭിണിയായ സ്ത്രീയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് പീഡിപ്പിച്ചയാളുടെ ലൈംഗികാവയവം കടിച്ച് മുറിച്ച് പ്രതികാരം തീര്‍ത്ത് യുവതി. ദക്ഷിണാഫ്രിക്കയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ എംപുമലാംഗയിലാണ് സംഭവം. മകനുമൊത്ത് നടന്നുവരികയായിരുന്ന യുവതിക്ക് രണ്ടു പേര്‍ ലിഫ്റ്റ് നല്‍കുകയായിരുന്നു.

എന്നാല്‍ വാഹനത്തില്‍ കയറിയതോടെ യുവതിയെയും മകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോവുകയും പ്രതികള്‍ കാട്ടില്‍വെച്ച് കത്തി കാണിച്ച്
യുവതിയെ ഒരാള്‍ മകന്റെ മുന്നില്‍വെച്ച് ബലാത്സംഗം ചെയുകയായിരുന്നു. ബലാത്സംഗത്തിനിടെ യുവതി അയാളുടെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു. തുടര്‍ന്ന്് ഇരുവരും ഓടി രക്ഷപ്പെട്ടു.

പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയ പൊലീസ് ലൈംഗികാവയവത്തിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സ തേടി ആരെങ്കിലും സമീപത്തെ ആശുപത്രികളെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. ഇരുവരേയും എത്രയും പെട്ടന്നുതന്നെ പിടിക്കുമെന്നും പൊലീസ് അറിയിച്ചു.